ഭ്രമയുഗം: മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കുഞ്ചമണ്‍ പോറ്റി എന്നത് മാറ്റി കൊടുമോൺ പോറ്റി എന്നാക്കുന്നു

13 February 2024

മമ്മൂട്ടി നായകനായ ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ നിർമ്മാതാക്കൾ സെൻസർ ബോർഡിന് അപേക്ഷ നൽകി. ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിലെ പ്രശസ്തമായ പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ ഹർജി നൽകിയത്.
പി എം ഗോപിയുടെ കേസ് ഹൈക്കോടതിയിൽ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഈ കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് വിവരം. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. എന്നാൽ പേര് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നായിരുന്നു ആരോപണം. സിനിമയുടെ ടീസർ മാത്രം കണ്ടാണ് ആരോപണമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.