രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍;ബിജെപി ഭയപെട്ടെന്നു കോണ്ഗ്രസ്


ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍. 42 ജില്ലകളിലായി ഇതുവരെ പിന്നിട്ടത് 2798 കിലോമീറ്റര്‍.
ഭാരത് ജോഡോ യാത്ര 100 ദിനങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഡിപി ‘യാത്രയുടെ 100 ദിനങ്ങള്‍’ എന്നാക്കി. യാത്ര ഇപ്പോള്‍ രാജസ്ഥാനിലാണ്. മീണ ഹൈക്കോടതിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രാവിലെ 11 മണിക്ക് ഗിരിരാജ് ധരന്‍ ക്ഷേത്രത്തില്‍ അവസാനിപ്പിക്കും.
ജയ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ വൈകിട്ട് നാലിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധി തത്സമയ സംഗീത പരിപാടിയില്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജയ്പൂരില്‍ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആല്‍ബര്‍ട്ട് ഹാളില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. രാജസ്ഥാനില്‍ 12ാം ദിവസമാണ് യാത്ര പിന്നിടുന്നത്. 2022 സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ യാത്രക്ക് ശേഷമാണ് രാജസ്ഥാനില്‍ എത്തിയത്. ഡിസംബര്‍ 21 ന് യാത്ര ഹരിയാനയില്‍ പ്രവേശിക്കും.