രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും


കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും.
ഇന്ന് ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരില്‍ പ്രവേശിക്കും. നാളെ മുതല്‍ കര്ണാടകയിലാണ് പദയാത്ര. സംഘടന തലത്തിലെ പല ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ജോഡോ യാത്രക്കിടെ തന്നെ നടന്നു. കോണ്‍ഗ്രസിന് ഇപ്പോഴും അടിവേരുകള്‍ ഉള്ള കേരളത്തില്‍ നിന്ന് പാര്‍ട്ടി ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് ഇനി രാഹുല്‍ പോകുന്നത്.(rahul gandhi bharat jodo yathra kerala completing today)
യാത്രയിലെ വന്‍ ജനപങ്കാളിത്തം പാര്‍ട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. ഈ മാസം ഏഴിന് വലിയ ആണ് കോണ്‍ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ ആവേശം വാനോളമായി.
കേരളത്തില്‍ എത്തിയപ്പോള്‍ മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുല്‍ മുന്നോട്ട് പോയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.