ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; രാഹുലിനെതിരെ ബാലാവകാശ കമ്മീഷൻ

single-img
14 September 2022

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഹുലിനെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രവൃത്തിയാണ് ഇതെന്ന് പരാതിയില്‍ പറയുന്നു. ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിന്നിലെന്നും വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച കന്യാകുമാരിയിൽ നിന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തിയ യാത്ര പുരോഗമിക്കുകയാണ്.