മൈക്കിളപ്പനാകാൻ ചിരഞ്ജീവി; ‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു

single-img
5 October 2022

കേരളത്തിൽ കളക്ഷൻ റിക്കാർഡുകൾ തിരുത്തിയ മമ്മൂട്ടി ചിത്രമായിരുന്നു അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭീഷ്മപര്‍വ്വം’. ഇപ്പോഴിതാ, ഈ ചിത്രം തെലുങ്കിലേക്ക് റീമിേക്ക് ചെയ്യുന്നുവെന്നാണ്
പുറത്തുവരുന്ന വിവരം.

ദക്ഷിണേന്ത്യൻ സിനിമകളുടെ വിവരങ്ങള്‍ അറിയിക്കുന്ന സോഷ്യൽ മീഡിയാ ട്വിറ്റര്‍ പേജുകളിലൂടെയാണ് ഭീഷ്മപര്‍വ്വത്തിന്റെ തെലുങ്ക് റീമേക്കിനെകുറിച്ചുളള വിവരങ്ങള്‍ പങ്കുവച്ചത്. ലഭ്യമാകുന്ന റിപ്പോര്‍ട്ട് പ്രകാരം മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പനായി തെലുങ്കിൽ എത്തുന്നത് ചിരഞ്ജീവിയാണ്.

തെലുങ്ക് യുവതാരമായ രാം ചരണ്‍ ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. അതേസമയം, ഭീക്ഷ്മപർവ്വം തമിഴ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.