ബ്ലാക് ആൻഡ് വൈറ്റിൽ അൻപത് കോടി നേടുന്ന ആദ്യ സിനിമയായി ഭ്രമയുഗം

25 February 2024

മലയാള സിനിമയുടെ ചരിത്രത്തിൽ ബ്ലാക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങി അൻപത് കോടി കളക്ഷൻ നേടുന്ന ആദ്യ സിനിമയായി മമ്മൂട്ടി നായകനായ ഭ്രമയുഗം. സിനിമയുടെ സോഷ്യൽ മീഡിയാ ഒഫീഷ്യൽ പേജിലൂടെ ഭ്രമയുഗം ടീം തന്നെയാണ് ഈ വിവരം അറിയിച്ചത്.
ആഗോള ബോക്സോഫീസ് കളക്ഷനിൽ സിനിമ ഇതിനകം 50 കോടി നേടിയെന്ന വിവരം ഫേസ്ബുക് പേജിലൂടെയാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അതേസമയം, ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന വൈശാഖ് ചിത്രം ടർബോ ഉടൻതന്നെ റിലീസിന് തയാറെടുക്കുകയാണ്.