സ്ത്രീയെന്ന പരിഗണന നല്‍കിയില്ല എന്നത് ബിജിമോളുടെ തോന്നല്‍ മാത്രം: കെകെ ശിവരാമന്‍


സിപിഐയുടെ നേതൃത്വത്തിനെതിരായ ഇ എസ് ബിജിമോളുടെ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ അറിയിച്ചു. കാര്യങ്ങള്‍ വേണ്ടവിധത്തിൽ ആലോചിക്കാതെ ബിജിമോൾ നടത്തിയ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും ശിവരാമന്‍ പറഞ്ഞു.
‘വനിതയായതു കൊണ്ടുമാത്രം ജില്ലാ സെക്രട്ടറിയാകാന്‍ കഴിയില്ല. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല എന്നത് ബിജിമോളുടെ തോന്നല്‍ മാത്രമാണ്.’ എന്നും കെകെ ശിവരാമന്‍ പറഞ്ഞു.
സിപിഐയുടെ ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയായിരുന്നു ബിജിമോള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.
പുരോഗമന രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷ പുരുഷന്മാരും രാഷ്ട്രീയ സംഘടനാബോധത്തില്‍ നിന്നും പുസ്തക പാരായണത്തില്‍ നിന്നും കിട്ടിയ അറിവുകള്‍ കൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയും. പക്ഷേ അവര്‍ വ്യക്തിഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരില്‍ നിന്ന് വ്യത്യസ്തരല്ല എന്നു തന്നെയാണ് തന്റെ അനുഭവമെന്ന് ബിജിമോൾ പറഞ്ഞിരുന്നു.
ഒരു സ്ത്രീയെന്ന നിലയില്‍ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരി?ഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന തനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാല്‍ തന്നെ അപമാനിക്കുവാന്‍ സ്ത്രീ പദവിയെ ദുരുപയോ?ഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി വേട്ടയാടുമെന്നും ബിജിമോൾ പറഞ്ഞിരുന്നു.