17 വർഷങ്ങൾക്ക് ശേഷം ബിലാൽ രണ്ടാം വരവ് നടത്തും
അമൽ നീരദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ബിഗ് ബി റിലീസ് ചെയ്ത് 17 വർഷങ്ങൾ തികയുമ്പോൾ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ തന്നെ ബിലാൽ രണ്ടാം വരവ് നടത്തും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഇപ്പോഴുള്ള മറ്റ് പ്രൊജക്ടുകളെല്ലാം മമ്മൂട്ടി തീർത്തതിന് ശേഷം ബിലാലിന്റെ ചിത്രീകരണത്തിലേക്ക് ഉടൻ കടക്കും എന്നാണ് റിപ്പോർട്ട്.
ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. 2023-ൽ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ആദ്യമുണ്ടായ റിപ്പോർട്ട്. അതിനുശേഷം 2023 സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
കേന്ദ്രകഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. 2007 ലാണ് ബിഗ് ബി റിലീസ് ചെയ്തത്. അന്ന് തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീടാണ് വലിയ ചർച്ചയായിരുന്നു.