ചാൻ‌സലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവനിലെത്തി

single-img
22 December 2022

സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻ‌സലർ പദവിയിൽനിന്നും ഗവർണറെ നീക്കുന്നതിനുള്ള കേരള സർവകലാശാല ഭേദഗതി ബില്‍ രാജ്ഭവനിലെത്തി. ഇന്ന് വൈകിട്ടാണ് ബില്‍ ഗവര്‍ണറുടെ പരിഗണനയ്ക്കായി കൈമാറിയത്.

ഈ മാസം പതിമൂന്നിന് നിയമസഭാ പാസാക്കിയ ബിൽ ഒൻപതു ദിവസത്തിനു ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി അയച്ചത്. സർവകലാശാലകളിലെ ചാൻസലർ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നുമെന്നു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇനി ബില്ലിൽ ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.

ഇപ്പോൾ നിലവിൽ സംസ്ഥാനത്തിനു പുറത്താണ് ഗവർണർ. അടുത്തമാസം രണ്ടാം തിയതിയേ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങിയെത്തൂ. അദ്ദേഹത്തിന് ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതൽ നിയമോപദേശം തേടുകയോ ചെയ്യാം. അല്ലെങ്കിൽ ഇതിൽ ഒരു തീരുമാനവും എടുക്കാതെ രാജ്ഭവനിൽ സൂക്ഷിക്കുകയോ ചെയ്യാം.