ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

17 April 2024

ആലപ്പുഴ ജില്ലയിൽ ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനു പിന്നാലെ ഭോപ്പാലിലെ ലാബിലാണ് പരിശോധന നടത്തിയത്. അവിടേക്ക് പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആവുകയായിരുന്നു .