‘പൊന്നിയന്‍ സെല്‍വന്‍ 2’ പ്രചാരണത്തില്‍ പങ്കുചേര്‍ന്ന് കുടിവെള്ള ബ്രാന്‍ഡായ ബിസ്‍ലേരി

single-img
27 April 2023

തമിഴിലെ പ്രശസ്തമായ ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ ഫിക്ഷനായി പറയുന്ന ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മണിരത്‌നം പ്രൊജക്റ്റ് ‘പൊന്നിയന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തില്‍ പങ്കുചേര്‍ന്ന് പ്രമുഖ കുടിവെള്ള ബ്രാന്‍ഡായ ബിസ്‍ലേരി. ഈ സിനി,മയിൽ സുപ്രധാന വേഷങ്ങളിലെത്തുന്ന വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി എന്നീ താരങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ലിമിറ്റഡ് എഡീഷന്‍ ബോട്ടിലുകള്‍ ബിസ്‍ലേരി പുറത്തിറക്കും.

ഇതിനുവേണ്ടി ‘പൊന്നിയിൻ സെല്‍വന്റെ’ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി ധാരണയിലെത്തിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെയും അതിലെ താരങ്ങളുടെയും ആരാധകര്‍ക്ക് ശേഖരിച്ചുസൂക്ഷിക്കാനായി അഞ്ച് സീരീസുകളായിട്ടാകും ബോട്ടിലുകള്‍ പുറത്തിറക്കുക.

കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ ലഭ്യമാകുന്നത്. ഇതിനു പുറമെ ചെന്നൈയിലും കോയമ്പത്തൂരിലും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കും. പിന്നാലെയാകും ബിസ്‍ലേരി പ്രചാരണപരിപാടികള്‍ ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്യുക.

ഏകദേശം നൂറോളം ബില്‍ബോര്‍ഡുകള്‍, ബിസ്ലേരിയുടെ ട്രക്കുകള്‍, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവയും സിനിമയുടെ ആവേശത്തില്‍ പങ്കുചേരും. വൻ പ്രചാരണമാണ് എന്തായാലും ചിത്രത്തിനായി ബിസ്‍ലേരി ആസൂത്രണം ചെയ്‍തിരിക്കുന്നത്.