ഗുജറാത്തില്‍ ബി.ജെ.പി മുന്നേറ്റം; ഹിമാചല്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

single-img
8 December 2022

ന്യൂഡല്‍ഹി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്ബോള്‍ ഗുജറാത്തില്‍ ബി.ജെ.പി മുന്നേറ്റം.

ഹിമാചല്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഗുജറാത്തില്‍ ബി.ജെ.പി നൂറിലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 50ലേറെ സീറ്റുകളില്‍ മുന്നേറുന്നു. കാടിളക്കി പ്രചാരണം നടത്തിയ ആപ് നിലവില്‍ മൂന്ന് സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും 33 സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ ശരിവെക്കും വിധമാണ് രണ്ട് സംസ്ഥാനത്ത് നിന്നും പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകള്‍. ഗുജറാത്തില്‍ ബി.ജെ.പി മുന്നേറ്റവും ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് എക്സിറ്റ്പോള്‍ പ്രവചിച്ചിരുന്നത്.