ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരം ഒരേ താളം മേളം: കെ മുരളീധരൻ

6 November 2024

സിപിഎമ്മിന്റെ നയം മാറ്റത്തിന്റെ ഉദ്ഘാടനമാണ് പാലക്കാട് കണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിനൊപ്പം ചേരുകയെന്ന സീതാറാം യച്ചൂരിയുടെ നയത്തിൽ നിന്ന് മാറി ബിജെപിയോട് അടുക്കുകയാണ് അവർ . ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരം ഒരേ താളം മേളം. തൃശൂരിലെ ഡീൽ പാലക്കാടും ആവർത്തിക്കുന്നുവെന്ന് കെ മുരളീധരൻ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസ് മറക്കാൻ ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്യുന്നത് . ഇരുപാർട്ടികൾക്കും മുഖ്യ ശത്രു കോൺഗ്രസാണ്. റെയ്‌ഡിനായി സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഇല്ലാതെ കയറിയത് പാർട്ടി ഗൗരവത്തോടെ കാണും. നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.