ഹിന്ദുവിരുദ്ധൻ കെജ്‌രിവാൾ ഗോ ബാക്ക്; ഗുജറാത്തിൽ കെജ്‌രിവാളിന്റെ റാലിക്കിടെ ബിജെപി ആക്രമണം
അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടു ഗുജറാത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന റാലിക്ക് മുന്നോടിയായി ബി.ജെ.പി ആക്രമണം. ഇന്ന് വഡോദരയിലെ കെജ്‌രിവാളിന്റെ റാലിക്ക് മുന്നോടിയായാണ് ബി.ജെ.പി പ്രവർത്തകർ ഗുണ്ടായിസം കാണിച്ചതായി ആം ആദ്മി ആരോപിക്കുന്നത് .
മാത്രമല്ല, തങ്ങളുടെ തിരംഗയാത്രയ്ക്ക് മുമ്പ് ആം ആദ്മി പ്രവർത്തകരെ ആക്രമിച്ചതായും അവർ ആരോപിച്ചു. പരിക്കേറ്റ എ.എ.പി പ്രവർത്തകരെ അക്രമികൾക്കിടയിൽ നിന്നും മാറ്റുന്ന വീഡിയോ പാർട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഹിന്ദുവിരുദ്ധൻ കെജ്‌രിവാൾ ഗോ ബാക്ക്’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ബി.ജെ.പി പ്രതിഷേധം.
ഇതോടുകൂടി ആം ആദ്മിയുടേയും പ്രവർത്തകർ കെജ്‌രിവാൾ അനുകൂല മുദ്രാവാക്യം മുഴക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനൊപ്പമാണ് കെജ്‌രിവാൾ ഗുജറാത്തിലെത്തിയത്. കെജ്‌രിവാളിന്റെ വരവിന് മുന്നോടിയായി കഴിഞ്ഞദിവസം ബി.ജെ.പി ‘കെജ്‌രിവാൾ ഹിന്ദു വിരുദ്ധൻ’ എന്നഴുതിയ പോസ്റ്ററുകളും ബാനറുകളും വഡോദര നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു.