പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തുക മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് ബിജെപി സ്ഥാനാർത്ഥി

single-img
17 August 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ ഇന്ന് പാമ്പാടി ബിഡിഒ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി പ്രവർത്തകർക്കൊപ്പം പ്രകടനവുമായി എത്തിയായിരുന്നു പത്രിക സമർപ്പണം. നാമനിദ്ദേശപത്രിക സമർപ്പിക്കാനുള്ള തുക മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ലിജിൻ ലാൽ സ്വീകരിച്ചു.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ , ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോട്ടയം, പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനവുമായ എത്തിയായിരുന്നു ബിജെപി സ്ഥാനാർഥിയുടെ പത്രിക സമർപ്പണം.