അഴിമതി, സ്വജനപക്ഷപാതം, നിയമലംഘനം എന്നിവയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി


അഴിമതി, സ്വജനപക്ഷപാതം, നിയമലംഘനം എന്നിവയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ് എന്ന് ബിജെപിയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ബിജെപി ഇന്ത്യയ്ക്ക് വേണ്ടി രാവും പകലും പ്രവർത്തിക്കുന്നു, ഞങ്ങളുടെ പാർട്ടിയെ ഭാരത മാതാവിന് സമർപ്പിക്കുന്നു. ജനാധിപത്യം എന്ന ആശയത്തിൽ നിന്നാണ് ബിജെപി പിറന്നത്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ പാർട്ടിതുടരും- നരേന്ദ്രമോദി പറഞ്ഞു.
ബി ജെ പിയുടെ സ്ഥാപക ദിന പരിപാടികൾ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് 14,000 സ്ഥലങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി, ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ ബംഗാളി മാർക്കറ്റിൽ നിന്ന് നഗരത്തിലുടനീളം ചുവരെഴുത്ത് പ്രചാരണം ആരംഭിക്കും. ഡൽഹിയിൽ ബിജെപിയുടെ യുവമോർച്ച മെഡിക്കൽ ക്യാമ്പും തൊഴിൽ കൗൺസലിംഗ് ക്യാമ്പും സംഘടിപ്പിക്കും. ഡൽഹി ബിജെപിയുടെ പട്ടികജാതി മുന്നണിയും ന്യൂനപക്ഷ മുന്നണിയും സംയുക്തമായി ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം യുവാക്കൾക്കിടയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന് പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ പാർട്ടിയുടെ കിസാൻ മോർച്ച പ്രകൃതി കൃഷി, യമുന ശുചീകരണം, ശ്രീ അന്ന അല്ലെങ്കിൽ മില്ലറ്റ്സ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് പൊതുജന ബോധവൽക്കരണ പ്രചാരണം നടത്തും.