മല്ലികാർജ്ജുൻ ഖാർഗെയെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തി; ആരോപണവുമായി കോൺഗ്രസ്

single-img
6 May 2023

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ള നേതാവുമായ രൺദീപ് സിങ് സുർജേവാലയാണ് ഇത്തരത്തിൽ ഒരു ആരോപണമുന്നയിച്ചത്.

കര്ണാടകയിലെ കലബുറഗി ജില്ലയിലെ ചിറ്റാപൂർ മണ്ഡലത്തിലെ ബിജെപി നിയമസഭാ സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡിന്റെ ശബ്ദരേഖയും സുർജേവാല തെളിവായി പങ്കുവെച്ചു. അതിൽ ‘ഖാർഗെയെയും ഭാര്യയെയും മക്കളെയും’ തുടച്ചുനീക്കുമെന്ന് കന്നഡയിൽ പറയുന്നുണ്ട്. എന്നാൽ റാത്തോഡ് ഈ ആരോപണം നിഷേധിച്ചു.

ഇതെല്ലാം കള്ളമാണെന്നും കോൺഗ്രസ് ചില വ്യാജ ഓഡിയോ പ്രചരിപ്പിക്കുകയാണെന്നും റാത്തോഡ് പറഞ്ഞു. കർണാടകയിലെ പരാജയം ഭയന്നാണ് കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും റാത്തോഡ് കൂട്ടിച്ചേർത്തു.അതേസമയം, വിഷയം ഗൗരവമായി എടുക്കുമെന്നും അന്വേഷിച്ച് നിയമ നടപടിയെടുക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.