ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദം ഇല്ലാതാക്കി : അമിത് ഷാ


തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദം ഇല്ലാതാക്കി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച അവകാശപ്പെട്ടു. മാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനത്തിന് സർവതോന്മുഖമായ വികസനം കൊണ്ടുവന്നുവന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ‘ജൻ വിശ്വാസ് യാത്ര’ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര യുമായുള്ള സമാധാന ചർച്ചകളിലൂടെ ഞങ്ങൾ ത്രിപുരയിലെ തീവ്രവാദം അവസാനിപ്പിച്ചു, കൂടാതെ ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ബ്രൂസിനെ സംസ്ഥാനത്ത് പുനരധിവസിപ്പിച്ചു. ഒരുകാലത്ത് മയക്കുമരുന്ന് കടത്തിനും അക്രമത്തിനും വൻതോതിലുള്ള ദേശവിരുദ്ധതയ്ക്കും പേരുകേട്ട ത്രിപുര ഇപ്പോൾ വികസനം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കായികരംഗത്തെ നേട്ടങ്ങൾ, വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾ, ജൈവകൃഷി പ്രവർത്തനങ്ങൾ എന്നിവക്കാണ് പരശ്ശതം- അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങൾ കാണിക്കുന്ന ശക്തമായ പിന്തുണയും വിശ്വാസവും സൂചിപ്പിക്കുന്നത് ത്രിപുരയിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.