2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇല്ലാതാകും: തേജസ്വി യാദവ്
2024 എന്ന വർഷം ബിജെപിയെ ആശങ്കപ്പെടുത്തുന്നത് പരാജയഭീതിയാണെന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇല്ലാതാകുമെന്നും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ നേരിടുന്ന പരാജയം ബിജെപി ഭയക്കുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞു.
ഇഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിങ്ങനെയുളള കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നത് 2024ലെ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് തേജസ്വി യാദവ് പരിഹസിച്ചു. ബിഹാറിലെ വ്യവസായ മന്ത്രിയും ആർജെഡി നേതാവുമായ സമീർ മഹാസേതിന്റെ അടുത്ത ബന്ധുക്കൾക്ക് നേരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.ഇതിനെ തുടർന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം.
‘ജിസിഡിഎ പുതിയതൊന്നും സംഭവിക്കുന്നില്ല. 2024 വരെ ഇത് തുടരും. ഹേമന്ത് സോറന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഓരോ തവണയും ഇതുപോലെയുള്ള റെയ്ഡുകളോട് പ്രതികരിക്കുന്നതിൽ അർത്ഥമില്ല’ തേജസ്വി യാദവ് പറഞ്ഞു. 2024-ൽ അധികാരത്തിൽ നിന്ന് താഴെയിറക്കപ്പെടുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ടെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.