ബിജെപി സര്‍ക്കാര്‍ ഇന്ത്യഭരിക്കിന്നടത്തോളം കാലം പാകിസ്ഥാനുമായി നല്ലബന്ധം ഉണ്ടാകില്ല: ഇമ്രാൻ ഖാൻ

single-img
23 November 2022

പാകിസ്ഥാന്‍ എല്ലാകാലവും ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ദേശീയ വാദികളായ ബിജെപി സര്‍ക്കാര്‍ ഇന്ത്യഭരിക്കിന്നടത്തോളം കാലം ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ചര്‍ച്ചകള്‍ക്ക് തടസം സൃഷ്ടിക്കുന്നത്.

ഇന്ത്യയിലാവട്ടെ കാശ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ ബിജെപി തെരഞ്ഞെടുപ്പുകളിൽ ദേശീയത ഉയര്‍ത്തുകയാണെന്നും ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്ക് ഒരു റോഡ്മാപ്പ് ഉണ്ടായിരുന്നു. 2019ല്‍ ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞ സമയത്ത് തന്നെ ഇന്ത്യയുമായുള്ള ബന്ധം പാകിസ്ഥാന്‍ തണുപ്പിക്കേണ്ടതായിരുന്നു. ഇന്ത്യയും പാകിസ്ഥാനും വ്യാപാരബന്ധം സ്ഥാപിച്ചാല്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. പക്ഷേ, ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ഒരു നീക്കം ഉണ്ടാകുന്നില്ലെന്നും ഇമ്രാൻ ആരോപിച്ചു.