കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധൈര്യമില്ല: ഉമർ അബ്ദുല്ല

single-img
14 December 2022

ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പിക്ക് ഭയമാണെന്നും ഇനിയും ഈ ആവശ്യവുമായി കേന്ദ്രത്തോട് യാചിക്കില്ലെന്നും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വൈകുന്നതിൽ തന്റെ പാർട്ടിക്ക് യാതൊരു ആശങ്കയുമില്ലെന്നും പഹൽഗാമിൽ ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉമർ അബ്ദുല്ല പറഞ്ഞു. കേന്ദ്രസർക്കാർ എപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാലും നാഷണൽ കോൺഫറൻസ് തയ്യാറാണ്. എന്നാൽ ഒരിക്കലും ഇതിനായി കേന്ദ്രത്തോട് യാചിക്കില്ല.

തെരഞ്ഞെടുപ്പ് നടത്താൻ ബിജെപി അംഗങ്ങൾക്ക് ഭയമാണ്, അവർക്ക് തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമില്ല. അവർ ധൈര്യം സംഭരിക്കട്ടെ, പോരാട്ടത്തിൽ മുഴുകട്ടെ, ആളുകൾ എവിടെ നിൽക്കുന്നുവെന്ന് നമുക്ക് കാണാം-ഉമർ അബ്ദുല്ല പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിൽ പബ്ലിക് സേഫ്റ്റി ആക്ട് പിൻവലിക്കുമെന്ന നിലപാടിൽ പുതുതായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.