ബിജെപി വിട്ടിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്: സന്ദീപ് വാര്യർ

3 November 2024

പാലക്കാട്ടെ ബിജെപി കൺവെൻഷനിൽ സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ താൻ ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ . ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ ഇന്ന് ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു.
സിപിഎമ്മുമായി ഒരുവിധത്തിലുമുള്ള ചർച്ച നടത്തിയിട്ടില്ല. താൻ നാട്ടിലെ പ്രവർത്തകർക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യർ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യർക്ക് എൻഡിഎ കൺവെൻഷൻ വേദിയിൽ കസേര നൽകാത്തത് ശരിയായില്ലെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാർട്ടി വിട്ടുപോകില്ലെന്നും ശിവരാജൻ കൂട്ടിച്ചേർത്തു.