ബിജെപി എന്നത് സംഘപരിവാർ സംഘടനയല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്: എൻകെ പ്രേമചന്ദ്രൻ
സിപിഎം നേതാവായ എളമരം കരീം എംപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് പിയുടെ യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ. രാജ്യസഭാ സിപിഎം കക്ഷിനേതാവ് എളമരം കരീം സംഘപരിവാർ സംഘടനയായിട്ടുള്ള ബിഎംഎസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് കാപ്പിയും കഴിച്ച് പുറത്തിറങ്ങിയിട്ടാണ് ബിജെപിയെ നഖശിഖാന്തം എതിർക്കുന്ന തന്നെ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
ഇതോടൊപ്പം തന്നെ , ബിജെപി എന്നത് സംഘപരിവാർ സംഘടനയല്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും താൻ മനസ്സിലാക്കുന്നത് ശരിയാണെങ്കിൽ ആർഎസ്എസ്, ബജ്‌റംഗ്ദൾ, എബിവിപി, ബിഎംഎസ് തുടങ്ങിയവയൊക്കെയാണ് സംഘപരിവാർ സംഘടനകളെന്നും അദ്ദേഹം പറയുന്നു
കേന്ദ്രത്തിലെ . നരേന്ദ്രമോദി സർക്കാറിന്റെ കെടുകാര്യസ്ഥത തുറന്നെതിർത്ത് മൂന്ന് മണിക്കൂർ പ്രമേയം അവതരിപ്പിച്ച തന്നെയാണ് സംഘിയാക്കി സിപിഎം നേതാവ് എളമരം കരീം ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.