ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നു: സീതാറാം യെച്ചൂരി

single-img
27 March 2023

കേന്ദ്രസർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസികളെ ഭരണ പാർട്ടിയായ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്നും യെച്ചൂരി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോൾ വർഗീയ ധ്രുവീകരണം നടക്കുകയാണ്. കേന്ദ്രസർക്കാർ അവതരിപ്പിച്ച ബജറ്റിൽ സാമ്പത്തിക തകർച്ചയുടെ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. പാചക വാതകങ്ങൾക്ക് വില വർദ്ധിപ്പിച്ച് ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രതിപക്ഷ പാർട്ടികൾക്കെതിരെ അക്രമം അഴിച്ചു വിട്ടു. അതേസമയം, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ബിജെപിയോട് ചേർന്ന് പ്രവർത്തിക്കുന്ന നടപടിയാണ് കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റേതെന്നും ജനം ഇത്തരം ശ്രമങ്ങൾക്ക് അർഹിച്ച മറുപടി നൽകുമെന്നും പിബി വ്യക്തമാക്കി.