ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങി

4 February 2024

ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങി. ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എൻഡിഎ സ്ഥാനാർത്ഥികളാകും.
മറ്റുള്ള മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി. ബിജെപി ദേശീയ കൗൺസിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി സി ജോർജോ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകും. ബിഡിജെഎസിന് 3 സീറ്റുകൾ നൽകാനാണ് തീരുമാനം.