ബിജെപി നേതാക്കൾ വോട്ടർമാർക്ക് പണം നൽകി; യുപിയിൽ നിയമനടപടിക്ക് ഡിംപിൾ യാദവ്
യുപിയിലെ മെയിൻപുരിയിൽ നാളെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ്, നൂറുകണക്കിന് ബിജെപി നേതാക്കളും പ്രവർത്തകരും മണ്ഡലത്തിൽ പണവും മദ്യവും വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചു.
മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയായ ഡിമ്പിൾ യാദവ് ഒരു ട്വീറ്റിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. “നൂറുകണക്കിന് ബിജെപി നേതാക്കളും പ്രവർത്തകരും ഹോട്ടൽ പാം, സ്റ്റേഷൻ റോഡ്, മെയിൻപുരിയിൽ തടിച്ചുകൂടി, തുടർച്ചയായി മദ്യവും പണവും വിതരണം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ശ്രദ്ധിക്കണം,” ഡിംപിൾ ട്വീറ്റ് ചെയ്തു.
പരാതിയുമായി സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘം ഇന്ന് രാത്രി തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് സമാജ്‌വാദി പാർട്ടി എംഎൽഎമാർ ബിജെപിയുടെ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ ധർണയിൽ ഇരിക്കാൻ സാധ്യതയുണ്ട്.