തുടർച്ചയായി മൂന്നാമതും കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിലെത്തും; ടൈംസ് നൗ, ഇടിജി സര്‍വേ ഫലം
തുടർച്ചയായി മൂന്നാമതും കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ, ഇടിജി സര്‍വേ ഫലം. എന്‍ഡിഎ സഖ്യം 2024 ലെ തെരഞ്ഞെടുപ്പിൽ 296 മുതല്‍ 326 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്.
വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകള്‍ പിടിച്ചെടുത്തായിരുക്കും ഇത്തവണ ബിജെപിയുടെ കുതിപ്പ്. അതേസമയം, ‘ഇന്ത്യ’ എന്നപേരില്‍ രൂപികൃതമായിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ പുതിയ സഖ്യത്തിന് 160 മുതല്‍ 190 സീറ്റുകള്‍വരെയാണ് സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്.
നിലവിൽ ജനപ്രീതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഒന്നാമത്. കോൺഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയ്ക്ക് ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തന്നെ, ഒറ്റയ്ക്ക് മത്സരിക്കുന്ന പ്രദേശിക പാര്‍ട്ടികള്‍ ശക്തികാണിക്കും.
സര്‍വേ ദക്ഷിണേട്യയിൽ വൈഎസ്ഐആര്‍ കോണ്‍ഗ്രസിന് 25 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജു ജനതാ ദളിന് 14 സീറ്റുവരെയും ബിആര്‍എസിന് 11 സീറ്റുവരെയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. വൈഎസ്ഐആര്‍ കോണ്‍ഗ്രസ്, ബിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പ്രകടനം ദക്ഷിണേന്ത്യയില്‍ മേല്‍ക്കൈ നേടാമെന്ന ബിജെപി പ്രതീക്ഷകളെ തകര്‍ക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി നിലമെച്ചപ്പെടുത്തും. പശ്ചിമ ബംഗാളിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേയില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഐഎന്‍ഡിഐഎ വലിയ തിരിച്ചടി നേരിടും.
തമിഴ്നാട്ടില്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കും, കര്‍ണാടകയില്‍ ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മോദിയുടെ വികസിത ഭാരതം എന്ന മുദ്രാവാക്യത്തില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു.