ബിജെപി ത്രിപുര തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയത് പണത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി: സീതാറാം യെച്ചൂരി
2 March 2023
പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര നിയമസഭാ തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയതെന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. എന്നിട്ടുപോലും നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്.
മുൻ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. 2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അത് ഈ വർഷം 33 ആയി കുറഞ്ഞു. കനത്ത അക്രമങ്ങളാണ് ബിജെപി ത്രിപുരയിൽ അഴിവിട്ടിരുന്നത്.
ഇതിൽ പലപ്പോഴും പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും ഞങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ല. എന്നാൽ പോലും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.