കേരളത്തിൽ സിപിഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ബിജെപി ദേശീയ നേതാക്കളുടെ ആവശ്യം: കെ സുധാകരന്‍

25 February 2023

കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ സഖ്യമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. സിപിഎം നയിക്കുന്ന സര്‍ക്കാര്‍ കേരളത്തിൽ നിലനില്‍ക്കേണ്ടത് ബിജെപി ദേശീയ നേതാക്കളുടെ ആവശ്യമാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. എന്നാൽ, കോൺഗ്രസ് പാർട്ടിക്ക് സിപിഎമ്മിന്റെ ഒരു സഹായവും വേണ്ടെന്ന് കെ സുധാകരന്‍ ഒരു മാധ്യമത്തിനോട് സംസാരിക്കവെ പറഞ്ഞു.
ദേശീയ തലത്തിൽ കോണ്‍ഗ്രസ് വിമുക്ത ഭാരതം വേണമെന്ന ബിജെപിയുടെ ലക്ഷ്യം തന്നെയാണ് സിപിഎമ്മും പങ്കുവയ്ക്കുന്നത്. ഇന്ത്യയിലെ സിപിഎം എന്ന് പറയുന്നില്ല. കേരളത്തിലെ സിപിഎം ഇങ്ങനെയാണ്. അവര്‍ക്ക് സംരക്ഷിക്കാന്‍ ധാരാളം താല്‍പര്യങ്ങളുണ്ട്. അതിനെയെല്ലാം എങ്ങനെയും സംരക്ഷിക്കുന്നതിന് ബിജെപി നിലനില്‍ക്കണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.