അതിര്‍ത്തി തര്‍ക്കത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് എതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍

18 December 2022

ദില്ലി: അതിര്‍ത്തി തര്‍ക്കത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് എതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ.
സൈനികരുടെ ആത്മവീര്യം രാഹുലും കോണ്‍ഗ്രസും ഒരിക്കല്‍ കൂടി കെടുത്തി എന്ന് നദ്ദ ആരോപിച്ചു. ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഉടമ്ബടി ഉണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. ദോക്ലാമില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത തുടരുമ്ബോള്‍ രാഹുല്‍ രഹസ്യമായി ചൈനീസ് എംബസിയില്‍ പോയി. ഇത് രാഹുലിന്‍റെ രാജ്യ സ്നേഹവുമായി ബന്ധപ്പെട്ട് വലിയ ചോദ്യം ഉയര്‍ത്തി.
രാഹുലിന്‍്റെ മാനസിക പാപ്പരത്തം വ്യക്തമാക്കുന്ന പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു എന്നും നദ്ദ പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പാര്‍ലമെന്‍റില്‍ അടക്കം സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്ബോള്‍ ബിജെപി രാഹുലിന്‍റെ നിലപാട് ചൂണ്ടിക്കാട്ടി മറികടക്കാന്‍ ശ്രമം തുടരുകയാണ്