ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും. എന്‍ഐഎ റെയ്ഡിനെ തുടര്‍ന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ വിവാദങ്ങള്‍ക്കിടെയാണ് സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ എത്തുന്നത്.
നഡ്ഡ രാവിലെ പത്തരയ്ക്ക് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തും.
വിമാനത്താവളത്തില്‍ നഡ്ഡയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. അദ്ദേഹം പതിനൊന്നു മണിക്ക് ചെങ്ങമനാട് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ റേഡിയോ പ്രസംഗമായ മന്‍ കി ബാത്തിന്റെ 93-ാം പതിപ്പ് പ്രവര്‍ത്തകര്‍ക്കൊപ്പം കേള്‍ക്കാനാണ് പദ്ധതി. 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലും നഡ്ഡ പങ്കെടുക്കും.
കോട്ടയത്തും തിരുവനന്തപുരത്തും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് നാഗമ്ബടത്തും തിരുവനന്തപുരത്ത് തൈക്കാടുമാണ് പുതിയ ഓഫീസുകള്‍.