ബ്രിജ് ഭൂഷന് പകരം മകൻ കരൺ ഭൂഷണെ സ്ഥാനാർത്ഥിയാക്കി ബിജെപി

2 May 2024

യുപിയിൽ ബ്രിജ് ഭൂഷനെ ലോക്സഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി. കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും. റായി ബറെലിയിൽ ദിനേശ് പ്രതാപ് സിംഗ് ബിജെപി സ്ഥാനാർത്ഥിയാകും എന്നും പ്രഖ്യാപനമുണ്ടായി .
രാജ്യത്തിന്റെ ദേശീയ ഗുസ്തി തരങ്ങൾക്കെതിരായ ലൈംഗികാതിക്രമ വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. കൈസർഗഞ്ചിൽ നാമനിർദേശപട്ടിക സമർപ്പിക്കാനുള്ള അവസാനതീയതി നാളെയാണ്. ആ സാഹചര്യത്തിലാണ് ബ്രിജ് ഭൂഷണിന്റെ മകനെ സ്ഥാനാര്ഥിയാക്കിയുള്ള പ്രഖ്യാപനം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ 7 വനിതാ താരങ്ങളാണ് ബി ജെ പി എം പി യും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. ഗുസ്തി താരങ്ങളുടെ പരാതികളാണ് ബ്രിജ് ഭൂഷണെതിരായ പൊലീസ് എഫ് ഐ ആറില്‍ ഉള്ളത്.