അനിൽ ആന്റണിയെ ബിജെപി ആലപ്പുഴ ലോകസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതായി സൂചന
അച്ഛനെ ചതിച്ചു ബിജെപിയിൽ എത്തിയ അനിൽ ആന്റണിയെ ബിജെപി ആലപ്പുഴ ലോകസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതാണ് സൂചന. അനിലിന് അർഹമായ പരിഗണന നൽകിയാൽ ഇനിയും ധാരാളം നേതാക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തും എന്ന വിശ്വാസം ബിജെപി കേന്ദ്ര നേതിര്ത്വത്തിണ്ട്.
എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായി ബിജെപി കാണുന്നു. ആലപ്പുഴയ്ക്ക് പുറമെ ചാലക്കുടിയിയും ചർച്ചയിലുണ്ട്. തൃശ്ശൂർ സുരേഷ്‌ഗോപി സ്ഥാനാർത്ഥിയായി വന്നാൽ ചാലക്കുടിയിൽ അനിലിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യും എന്നാണു ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. അതെ സമയം തിരുവനന്തപുരത്തു ദേശീയതലത്തിൽ തന്നെ ശ്രദ്ധേയനായ ഒരു നേതാവ് മത്സരിക്കും എന്ന അഭ്യൂഹവും ഉണ്ട്.
അനിൽ ആന്റണിയുടെ രാഷ്ട്രീയമാറ്റം ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കില്ല എന്നാണ് പൊതുവെ കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതാക്കൾ പരസ്യമായി പറയുന്നത്. പക്ഷെ നേതിര്ത്വത്തോട് പിണങ്ങി നിൽക്കുന്ന ഒട്ടനവധി നേതാക്കൾ കോൺഗ്രസിൽ ഉണ്ട് എന്ന വസ്തുത നേതാക്കളെ ആശങ്കപ്പെടുത്തുന്നു. ഇതിൽ കെ മുരളീധരനും, ശശി തരൂരും അടക്കമുള്ള നേതാക്കൾ ഉൾപ്പെടും. ബിജെപിയിലേക്കുള്ള ചേക്കേറൽ ചോദ്യങ്ങൾ തരൂർ പലകാലത്തും മുരളി അടുത്തിടെ ലീഡറുടെ പാരമ്പര്യം ഓർമ്മിപ്പിച്ചുമാണ് തള്ളിയത്