രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കളിയാക്കി ബിജെപി വീഡിയോ പുറത്തുവിട്ടു


രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കളിയാക്കി ബിജെപി അനിമേഷൻ വീഡിയോ പുറത്തിറക്കി. ‘ഷോലെ’ എന്ന ചിത്രത്തിൽ അസ്രാണി അവതരിപ്പിച്ച മണ്ടനായ ജയിലറായിട്ടാണ് വീഡിയോയിൽ രാഹുൽ ഗാന്ധിയെ കാണിച്ചിരിക്കുന്നത്. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ആനിമേഷൻ വീഡിയോ ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്.
ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചു ബിജെപിയിൽ പോയതും, ഗുലാം നബി ആസാദിനൊപ്പം നേതാക്കൾ ചേർന്നതും, രാജസ്ഥാനിലെ ചേരിപ്പോരും ഉൾപ്പെടെയുള്ള കാര്യങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.
മമ്മീ, എന്തുകൊണ്ടാണ് കഷ്ടപ്പാടുകൾ അവസാനിക്കാത്തത്? അത് തീർന്നു… ടാറ്റാ.. വിട,” രാഹുൽ ഗാന്ധിയെയും അമ്മ സോണിയ ഗാന്ധിയെയും പരാമർശിച്ച് ബിജെപി ആനിമേഷനോടൊപ്പം ട്വീറ്റ് ചെയ്തു.
ഭാരത് ജോഡോ യാത്രയുടെ വിജയത്തെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ ഏറ്റവും പുതിയ സൂത്രവാക്യം. നിരാശ + നിരാശ = ആനിമേഷൻ” എന്നാണ് ഈ വീഡിയോടു പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പറഞ്ഞത്.