ഗുജറാത്തും ഹിമാചലും ബിജെപി നിലനിർത്തും,ഗുജറാത്തിൽ എഎപിക്കു ചലനം ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

single-img
5 December 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ ബിജെപി തുടർച്ചയായി ഏഴാം തവണയും വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. കോൺഗ്രസ് രണ്ടാം സ്ഥാനത്തും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) മൂന്നാം സ്ഥാനത്തും എത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.

എക്‌സിറ്റ് പോൾ സർവേകൾ ഗുജറാത്തിലെ 182 സീറ്റുകളിൽ ബി.ജെ.പിക്ക് 131ഉം കോൺഗ്രസിനും സഖ്യകക്ഷികൾക്കും 41ഉം ലഭിക്കും എന്ന് പ്രവചിക്കുന്നു. അതെ സമയം ആം ആദ്മി പാർട്ടി ശക്തമായ പ്രചാരണം നടത്തിയെങ്കിലും 10 സീറ്റിൽ താഴെ മാത്രമേ വിജയിക്കൂവെന്ന് സർവേകൾ പറയുന്നു.

അതെ സമയം ഹിമാചൽ പ്രദേശിൽ, എക്സിറ്റ് പോൾ പ്രവചിക്കുന്നത് 68 സീറ്റുകളിൽ 37 ബിജെപിക്ക് ലഭിക്കുമെന്നാണ്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 30 സീറ്റുകൾ വരെ ലഭിച്ചേക്കും എന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു