സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്


സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഗവർണറുടെ പ്രീതി പിൻവലിച്ച സാഹചര്യത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽനെ പുറത്താക്കിയില്ല എങ്കിൽ Art 356 പ്രയോഗിക്കും എന്ന പരോക്ഷ ഭീഷണിയാണ് ബിജെപി നേതാവ് നടത്തിയത്.
356-ാം വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി മറക്കണ്ട. ബാലഗോപാലിന്റെ രാജി ആവശ്യപ്പട്ടണം. അല്ലെങ്കിൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് ധനമന്ത്രി രാജി വയ്ക്കണം. ഗവർണർ നിയമിച്ച മന്ത്രിയെ ഗവർണർക്ക് പിൻവലിക്കാം. കേരളം പ്രത്യേക റിപ്പബ്ലിക്കല്ല – പി.കെ കൃഷ്ണദാസ് പറയുന്നു.
ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് ഇന്ന് രാവിലെ കത്തയച്ചത്. ധനമന്ത്രിയെ പുറത്താക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടു. യുപിക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയാണ് നടപടിക്ക് കാരണം. ഈ പ്രയോഗം ദേശീയതയെപ്പോലും ചോദ്യംചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി രാവിലെ മറുപടി നല്‍കി.
അതേസമയം, പ്രീതി പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും തുടർനടപടി എടുക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി നൽകി.