രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു: ജയറാം രമേശ്

single-img
3 October 2022

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിജയകരമായി മുന്നോട്ട് പോകുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് വക്താവ് ജയറാം രമേശ്. രാജ്യത്തെ പ്രതിപക്ഷത്തെ രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് ബിജെപി നേരിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വീണ്ടും ഇഡി സമൻസ് അയച്ച സാഹചര്യത്തിലാണ് ജയറാം രമേശിന്റെ പ്രതികരണം. അതേസമയം, കോൺഗസ് ഭാരത് ജോഡോ യാത്രയിൽ ഡിജിറ്റലായി അണി ചേരാൻ പ്രത്യേക ആപ്പും പുറത്തിറക്കിയിട്ടുണ്ട്.

നിലവിൽ ഭാരത് ജോഡോ യാത്ര കർണാടകയിലെ പ്രചാരണം തുടരുകയാണ്. സംസ്ഥാനത്തെ മുതിർന്ന നേതാവായ സിദ്ധരാമ്മയ്യയുടെ നേതൃത്വത്തിലാണ് മൈസൂരുവിലെ പദയാത്ര നടന്നത്. അധ്യക്ഷൻ ഡി കെ ശിവകുമാര്‍, ജയറാം രമേശ്, വീരപ്പ മൊയ്ലി തുടങ്ങിയവരും യാത്രയെ അനുഗമിച്ചു. ഇരുപതിനായിരം പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം പദയാത്രയില്‍ പങ്കെടുത്തത്.