കെ സുരേന്ദ്രൻ പരാജയം; അധ്യക്ഷ സ്ഥാനനത്തേക്കു വീണ്ടും പരിഗണിക്കില്ലെന്നു സൂചന


ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്. ഈമാസം 16, 17 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന ദേശീയ നിര്‍വഹാകസമിതി യോഗത്തിനുശേഷം ഇക്കാര്യത്തിൽ തീരുമാനമാകും.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും വിവിധ ജില്ലകളില്‍ തുടരുന്ന വിഭാഗീയതയും, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് കെ സുരേന്ദ്രനെ മാറ്റുന്നതിനുള്ള കാര്യമായി ബിജെപി കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ ഇതുവരെയും പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് കെ സുരേന്ദ്രന് ആശ്വാസവും നൽകുന്നുണ്ട്.
കേരളത്തില്‍ സ്ഥാനമോഹികളുടെ ബാഹുല്യവും ഭിന്നതകളും കാരണം കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തിലാണ്. അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് വീണ്ടുമൊരൂഴം കൂടി നല്‍കിയേക്കും. അദ്ദേഹം ചുമതലയേറ്റ ശേഷമാകും സംസ്ഥാന ഘടകങ്ങളിലെ പുനഃസംഘടന. സംസ്ഥാനത്ത് തുടരുന്ന പ്രകാശ് ജാവഡേക്കറുടെ നിരീക്ഷണങ്ങള്‍ കൂടി വിലയിരുത്തിയാകും തീരുമാനം.