ഗവര്‍ണര്‍ക്കനുകൂലമായി ബി ജെ പി പ്രചരണം നടത്തും; ഗവര്‍ണര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ബിജെപി

3 November 2022

കോഴിക്കോട്:ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ , ഗവര്‍ണര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ബിജെപി .ഗവര്‍ണര്‍ക്കനുകൂലമായി ബി ജെ പി പ്രചരണം നടത്തും.പ്രക്ഷോഭ രംഗത്തും ഇറങ്ങും.മുഖ്യമന്ത്രി അടുക്കള ഭാഷയാണ് ഉപയോഗിക്കുന്നത്.ഗവര്‍ണര്‍ക്കെതിരായ യുദ്ധ പ്രഖ്യാപനം, ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്.ഇത് ഭരണപ്രതിസന്ധിയുണ്ടാക്കും.-മാന്യമായി പിന്മാറുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്.ഭരണഘടനയെയും കേന്ദ്രസര്‍ക്കാരിനെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാരുടെ ചരിത്രം പിണറായി വിജയന്‍ പഠിക്കണമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു,