പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റിയാൽ ഇന്ത്യയുടെ പേര് മാറ്റുന്ന ബുദ്ധിശൂന്യമായ ഗെയിം ബിജെപി അവസാനിപ്പിക്കും: ശശി തരൂർ
6 September 2023
രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ) എന്ന് പേരിടണമെന്ന് ശശി തരൂർ സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു.
പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റിയാൽ ഇന്ത്യയുടെ പേര് മാറ്റുന്ന ബുദ്ധിശൂന്യമായ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇന്ത്യയെ ‘ഭാരത്’ എന്നാക്കുന്നതിൽ ഭരണഘടനാപരമായ എതിർപ്പില്ലെന്നും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്നും കഴിഞ്ഞ ദിവസം ശശി തരൂർ പ്രതികരിച്ചിരുന്നു.