ഞാൻ മോദിയുടെ സ്ഥാനാർത്ഥി; ഒന്നിൽ കൂടുതൽ എംപിമാർ ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിക്കുണ്ടാവും: അനിൽ ആന്റണി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും തനിക്ക് മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. താൻ മോദിയുടെ സ്ഥാനാർത്ഥിയാണെന്നും ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിൽ കൂടുതൽ എംപിമാർ ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിക്ക് ഉണ്ടാകും. എനിക്ക് ക്രൈസ്തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അനിൽ ആൻ്റണി പ്രതികരിച്ചു. അതേസമയം , പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി നേരത്തെ പറഞ്ഞിരുന്നു. പിസി ജോര്‍ജിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇത് ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണം. അതിന് മോദിജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രേ കഴിയൂവെന്നും അനിൽ കൂട്ടിച്ചേർത്തു.