മധ്യപ്രദേശിലും രാജസ്ഥാനിലും എല്ലാം ബിജെപി തോല്‍ക്കും: എകെ ആന്റണി


നിയമസഭാ തെരഞ്ഞെടുപ്പിൽ കര്‍ണാടകയിലേത് ചരിത്രവിജയം, ഇത് മതേതര ഇന്ത്യക്ക് ഒരുപാട് സന്ദേശം നല്‍കുന്ന വിജയമാണെന്നും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാജ്യത്തെ മതേതര വോട്ടര്‍മാര്‍ ഒരുമിച്ച് നിന്നാല്‍ 2024 ല്‍ മോദി ഭരണകൂടത്തെ തൂത്തെറിയാമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിൽ നേടിയ വിജയം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന്റെ മേല്‍ മതേതര രാഷ്ട്രീയം നേടിയ ചരിത്ര വിജയമാണ്, ഒപ്പം പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ്.
ഇതുകൊണ്ട് അവസാനിക്കില്ല. ഇനി തിരിച്ചടികളുടെ പരമ്പര ബിജെപിക്കുണ്ടാകും മധ്യപ്രദേശിലും രാജസ്ഥാനിലും എല്ലാം ബിജെപി തോല്‍ക്കും. ഒരുമിച്ച് നിന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കര്‍ണാടകയിലെ വിജയം വിളിച്ചു പറയുന്നത്.
ഇപ്പോൾ കര്‍ണാടക തുടക്കം മാത്രമാണ് ഇത് മുന്നോട്ടുകൊണ്ടുപോയി ബഹുസ്വരതയിലും മതേതരത്തിലുമുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ആന്റണി പറഞ്ഞു. മകന്റെ നിലപാടിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആന്റണി വിസമ്മതിച്ചു. രാഷ്ട്രീയം പറയാന്‍ വന്നതാണ്, കുടുംബകാര്യമല്ല. അത് മുന്‍പേ അവസാനിച്ചതാണെന്നും ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.