രാജ്യത്ത് ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ല: എ വിജയരാഘവൻ
3 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോള്‍ സര്‍വേയല്ല എക്‌സാറ്റ് പോളെന്നും കേരളത്തില്‍ ഇടതുമുന്നണി വന്‍ വിജയം നേടുമെന്നും സിപിഐഎം പിബി അംഗം എ വിജയരാഘവന്‍. രാജ്യത്ത് ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും ഇന്ത്യ മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോൾ തന്നെ ബിജെപി ഒറ്റപ്പെട്ട അവസ്ഥയിലായി. പരാജയ ഭീതിയിലാണ് തീവ്രവര്‍ഗീയതയിലേക്ക് ബിജെപി നീങ്ങിയത്. അതിനെല്ലാം പുറമെ രാജ്യത്തെ കര്‍ഷക മേഖലയില്‍ ബിജെപി കനത്ത തിരിച്ചടി നേടും. കേരളത്തില്‍ ബിജെപി പരാജയപ്പെടും.
രാഷ്ട്രീയ പക്ഷപാതത്വം സര്‍വേയില്‍ ഉണ്ടായി. പോളിങ് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. ബംഗാളില്‍ അക്രമ രീതിയെ ചെറുത്തു നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം ബംഗാളില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേർത്തു.