അപ്പം നൽകി വന്ദേഭാരത് എക്‌സ്‌പ്രസിനെ സ്വീകരിച്ച് ബി ജെ പി പ്രവർത്തകർ

single-img
17 April 2023

കേരളത്തിന് ലഭിച്ച വന്ദേ ഭാരതിന്റെ ട്രയൽ റണ്ണിനിടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ പരിഹാസവുമായി ബി ജെ പി പ്രവർത്തകർ രംഗത്ത്. ഇന്ന് കോഴിക്കോട് എത്തിയ വന്ദേഭാരത് എക്‌സ്‌പ്രസിനെ സ്വീകരിക്കുന്നതിന് ബി ജെ പി പ്രവർത്തകർ അപ്പം വിതരണം ചെയ്തു.

ട്രെയിനിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പെെലറ്റ് ഉൾപ്പെടയുള്ളവർക്കും അപ്പം നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്. എംവി ഗോവിന്ദൻ മാസ്റ്ററുടെ പേര് വിളിച്ചുപറഞ്ഞായിരുന്നു അപ്പം വിതരണം.

നേരത്തെ സിൽവർലെെൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ ‘അപ്പക്കഥ’ വെെറലായിരുന്നു. കുടുംബശ്രീ പ്രവർത്തകർക്ക് വന്ദേഭാരത് ട്രെയിനിൽ അപ്പവുമായി പോയാൽ രണ്ടാം ദിവസമേ എത്താൻ സാധിക്കൂവെന്നും അപ്പം കേടാകുമെന്നുമാണ് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.