പാലക്കാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ല; സന്ദീപ് വാര്യർ പിണങ്ങിപ്പോയി

31 October 2024

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ ബിജെപിയിൽ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ല എന്ന് ആരോപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ പിണങ്ങിപ്പോയി.
നിലവിൽ സന്ദീപിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്. ഉദ്ഘാടനം നടത്തിയത് ഇ ശ്രീധരൻ ആയിരുന്നു. ആ സമയം വേദിയിൽ രണ്ട് റോയിൽ കൃഷ്ണദാസ്, വി മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടയുള്ള നേതാക്കൾ ഇരുന്നിരുന്നു. പക്ഷെ സന്ദീപ് വാര്യർക്ക് സീറ്റ് നൽകിയിരുന്നില്ല.
തനിക്ക് കൺവൻഷനിൽ വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല, അപ്രധാനമായ ചില നേതാക്കൾക്ക് വേദിയിൽ സീറ്റ് നൽകി എന്നതാണ് പിണക്കത്തിന്റെ കാരണമെന്നാണ് വിവരം. പിന്നാലെ പാലക്കാട്ടെ കൺവൻഷനിൽ നിന്നും പിണങ്ങിപ്പോകുകയായിരുന്നു.