ഇറാനും ഉത്തരകൊറിയയ്ക്കുമൊപ്പം ഇനി മ്യാൻമറും; തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന്‍റെ പേരിൽ കരിമ്പട്ടികയിൽ

single-img
22 October 2022

ഇറാനും ഉത്തരകൊറിയയ്ക്കുമൊപ്പം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് മ്യാന്‍മാറിനെ കരിമ്പട്ടികയില്‍പ്പെടുത്തി. തീവ്രവാദപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന പേരിലാണ് അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷണ ഏജന്‍സി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് . 1989-ൽ ഗ്രൂപ്പ് ഓഫ് സെവൻ അഡ്വാൻസ്ഡ് എക്കണോമിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

ആദ്യ ഘട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ. അതിനുശേഷം ഭീകരർക്ക് ധനസഹായം നൽകുന്നതിനും കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനത്തിനും സഹായകമാകുന്ന ലോക രാജ്യങ്ങളെ അടക്കം എഫ്എടിഎഫ് നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.

നിലവിൽ മ്യാൻമറിനെ ഉടൻ കരിമ്പട്ടികയിൽ പെടുത്തണമെന്നും അംഗരാജ്യങ്ങളുടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും എഫ്എടിഎഫ് ശുപാർശ ചെയ്തിട്ടുണ്ട്. മ്യാൻമറിലെ കാസിനോകൾ, അതിർത്തിയിലെ അനധികൃത വ്യാപാരം എന്നിവയെക്കുറിച്ചുള്ള ആശങ്കകളിൽ നിന്നാണ് ഇത്തരം ഒരു തീരുമാനം എന്നാണ് ഫ്രാന്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് പറയുന്നത്.