പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 2 മരണം
പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ രാജ്കുമാര്‍ മന്നയുടെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ മേദിനിപൂര്‍ ജില്ലയിലെ ഭൂപതിനഗറിലെ പുര്‍ബ ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തിന്റെ ശക്തിയില്‍ വീട് പൂർണ്ണമായി തകര്‍ന്നു. എന്നാൽ മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ തൃണമൂൽ പ്രവര്‍ത്തകരാണെന്നാണ് സംശയിക്കുന്നത്. പോലീസ് വീടിന് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നും സംശയമുണ്ട്.
‘മെദിനിപൂര്‍ ജില്ലയിലെ ടിഎംസി നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ ബോംബ് സ്ഫോടനം ഉണ്ടായി. അദ്ദേഹത്തിനും മറ്റു ചിലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ടിഎംസി വീണ്ടും ശ്രമിക്കുന്നത്. ഇത് ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുന്നു ‘ സ്ഫോടനത്തിന് ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ട്വിറ്ററില്‍ എഴുതി.