നടന്നത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രം; രേഖകൾ ഹാജരാക്കിയതായി ബോബി ചെമ്മണ്ണൂർ

12 July 2024

തനിക്കെതിരെ നടന്നിട്ടുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമാണെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. ഇഡി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താൻ കൃത്യമായ മറുപടി നൽകിയെന്നും രേഖകൾ ഹാജരാക്കിയെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ഇഡി അന്വേഷണത്തിൽ തെറ്റൊന്നും കണ്ടെത്തിയില്ല. വിവിധ സ്ഥാപനങ്ങളിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അതിൽ ഒന്നുമാത്രമാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഈ മാസം തന്നെ അന്വേഷണം പൂർത്തിയാക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം , ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.