നൂറ് വർഷം മുൻപ് കാണാതായ എവറസ്റ്റ് പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി
എവറസ്റ്റ് കീഴടക്കാനുള്ള യാത്രയ്ക്കിടെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി. യുകെ സ്വദേശിയായ ആൻഡ്രൂ കോമിൻ സാൻഡി ഇർവിന്റെ കാലാണ് മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്.
അന്താരാഷ്‌ട്ര മാധയമമായ നാഷണൽ ജ്യോഗ്രഫിക്കുവേണ്ടി ഡോക്യുമെന്ററി ചിത്രീകരിക്കാനെത്തിയ ജിമ്മി ചിൻ നയിച്ച സംഘമാണ് ഈ ശരീരഭാഗം കണ്ടെത്തിയത്. കാലിൽ അണിഞ്ഞിരുന്ന സോക്‌സില്‍ ‘എസി ഇർവിൻ’ എന്ന എഴുതിയിരുന്നു . ഇതിലൂടെയാണ് ഇത് നൂറ് വർഷം മുൻപ് കാണാതായ ആൻഡ്രൂവിന്റെ കാലത്താണ് ഇതെന്ന് തിരിച്ചറിഞ്ഞത്.
1924ൽ ജോർജ് മല്ലോറിക്കൊപ്പമാണ് ആൻഡ്രു എവറസ്റ് കയറിയത്. മല്ലോറിയുടെ ശരീരാവശിഷ്ടങ്ങൾ വർഷങ്ങൾക്കുമുമ്പേ കണ്ടെടുത്തിരുന്നു. പക്ഷെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആൻഡ്രുവിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. ദീർഘ കാലമായുള്ള ഈ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇപ്പോൾ അദ്ദേഹത്തിൻറെ ശരീര ഭാഗം കണ്ടെത്തിയിരിക്കുന്നത്.