ബോളിവുഡ് നടിസ്വര ഭാസ്‍കര്‍ വിവാഹിതയായി; വരൻ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്
പ്രശസ്ത ബോളിവുഡ് നടി സ്വര ഭാസ്കര്‍ വിവാഹിതയായി. സമാജ്‍വാദി പാര്‍ട്ടി യുവനേതാവായ ഫഹദ് അഹമ്മദ് ആണ് വരന്‍. സമാജ്‍വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ യുവജന വിഭാഗം, സമാജ്‍വാദി യുവജന്‍ സഭ പ്രസിഡന്റ് ആണ് ഫഹദ്.
സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് സ്വര ഭാസ്കര്‍ ജീവിതത്തിലെ സുപ്രധാന കാര്യം ആരാധകരുമായി പങ്കുവച്ചത്. സ്പെഷല്‍ മാര്യേജി ആക്റ്റ് പ്രകാരം കഴിഞ്ഞ മാസം 6 ന് ആണ് ഇരുവരും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.
രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന് തുടക്കമാവുന്നത്. ആദ്യമായുള്ള കാഴ്ചയും പരിചയപ്പെടലും മുതല്‍ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ സ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.